പ്രമുഖ പണ്ഡിതന്‍ സി എ സഈദ് ഫാറൂഖി നിര്യാതനായി

Web Desk
1 Min Read

കോഴിക്കോട്: പ്രമുഖ ഇസ്‌ലാംമത പണ്ഡിതനും കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായസി എ സഈദ് ഫാറൂഖി (65) നിര്യാതനായി. സി ഐ ഇ ആര്‍ കരിക്കുലം സമിതി ചെയര്‍മാന്‍, കേരള ജംഇയ്യത്തുല്‍ ഉലമ അസിസ്റ്റന്റ് സെക്രട്ടറി, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ്, ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ ഗവേണിംഗ് ബോഡി അംഗം, കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ മസ്ജിദ് ഖത്തീബ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

city exchange

അല്‍ ഫിത്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ പദ്ധതിയുടെ സ്ഥാപകനും ഡയറക്ടറുമാണ്. സംസ്ഥാന സര്‍ക്കാറിന്റെ കരിക്കുലം കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട് ഗവണ്‍മെന്റ് ഭാഷാധ്യാപക പരിശീലന കേന്ദ്രത്തിലെ അധ്യാപകനായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

പ്രമുഖ ഇസ്‌ലാഹി പണ്ഡിതന്‍ പരേതനായ സി എ മുഹമ്മദ് മൗലവിയുടെ മകനാണ്. ഭാര്യമാര്‍: പരേതയായ മുനീറ, സമിത. മക്കള്‍: റാഇദ്, ഹിബ, ഹംന, ഫാത്തിമ, സാഇദ്.

ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് മോഡേണ്‍ ബസാര്‍ അല്‍ ഫിത്‌റ സെന്ററില്‍ മയ്യിത്ത് നമസ്‌ക്കാരത്തിന് ശേഷം 11 മണിക്ക് മാത്തോട്ടം മസ്ജിദില്‍ മയ്യിത്ത് നമസ്‌ക്കാരത്തിന് ശേഷം ഖബറടക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!