

ദോഹ: യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മറ്റിയുടെ പ്രവാസി വിഭാഗമായ ഐ വൈ സി ഇന്റര്‍നാഷണലിന്റെ കോര്‍ഡിനേറ്ററും മിഡില്‍ ഈസ്റ്റ് ആന്റ് ഏഷ്യാ ഇന്ചാര്ജ്ജുമായി നിയമിതനായ ഒ ഐ സി സി- ഇന്‍കാസ് കോട്ടയം ജില്ലാ കമ്മറ്റി അംഗമായ ഫ്രഡി ജോര്‍ജ്ജിനെ ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അനുമോദിച്ചു. അദ്ദേഹത്തിന്റെയും ഖത്തര്‍ ഇന്‍കാസിന്റെയും പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണെന്നും യോഗം കൂട്ടിച്ചേര്‍ത്തു.

ബിന്‍ ഒമ്രാനില് ചേര്‍ന്ന സെന്‍ട്രല്‍ കമ്മറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ സ്വാഗതം പറഞ്ഞു പ്രസിഡന്റ്് സമീര്‍ ഏറാമല അധ്യക്ഷത വഹിച്ചു. ജോണ്‍ ഗില്‍ബര്‍ട്ട്, നാസര്‍ വടക്കേക്കാട്, അന്‍വര്‍ സാദത്ത്, നിഹാസ് കോടിയേരി, കരീം നടക്കല്‍, സിറാജ് പാലൂര്, ജൂട്ടാസ് പോള്‍, ഷംസുദ്ദീന്, കുരുവിള ജോര്‍ജ്ജ്, അജറ്റ് എബ്രഹാം, സലിം, ജോയ്പോള്‍, ജിജോ, മുബാറക്ക്, ഷിഹാസ് ബാബു എന്നിവര്‍ സംസാരിച്ചു. ജോര്‍ജ്ജ് അഗസ്റ്റിന് നന്ദി രേഖപ്പെടുത്തി.
