മന്ത്രി സജി ചെറിയാന്‍ രാജിവച്ച് നിയമ നടപടി നേരിടണം

Web Desk
1 Min Read

ദോഹ: പരിപാവനമായ ഇന്ത്യന്‍ ഭരണഘടനയെ അടച്ചാക്ഷേപിച്ച് അവഹേളന പ്രസംഗംനടത്തിയ മന്ത്രി സജി ചെറിയാന്‍ മന്ത്രി, എം എല്‍ എ സ്ഥാനങ്ങള്‍ രാജിവച്ച് നിയമ നടപടികള്‍ നേരിടണമെന്ന് ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

city exchange

സ്വയം രാജിവെച്ചില്ലെങ്കില്‍ സജി ചെറിയാനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് മുഖ്യമന്ത്രിക്കയച്ച പരാതിയില്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പിന്നില്‍ നിന്ന് കുത്തിയ പ്രസ്ഥാനക്കാരുടെ പിന്‍മുറക്കാരാണ് കേരളം ഭരിക്കുന്നത്.
ഇന്ത്യന്‍ ദേശീയതയോടും ജനാധിപത്യ റിപ്പബ്ലിക്കിനോടും കുറും വിധേയത്വവും പാടില്ലെന്ന് പഠിപ്പിച്ച കമ്മ്യുണിസ്റ്റ് പാര്‍ട്ടി ക്ലാസുകളില്‍ പഠിച്ച സജി ചെറിയാന്റെ നാവില്‍ നിന്ന് വന്ന വാക്കുകള്‍ കേവലം ‘നാവ്പിഴ’യല്ലെന്നും പണ്ട് രഹസ്യമായി പഠിച്ചതും പഠിപ്പിച്ചതും പരസ്യമായി പറഞ്ഞത് ഭരണത്തിന്റെ പിന്‍ബലം കൊണ്ടാണെന്നും പ്രസിഡണ്ട് സമീര്‍ ഏറാമല വ്യക്തമാക്കി.

സംഘപരിവാര്‍ ശക്തികള്‍ ഭരണഘടനയെ മാറ്റിയെഴുതാന്‍ ഒരു വശത്ത് ശ്രമിക്കുമ്പോള്‍, മറുവശത്ത് സി പി എം നേതാക്കള്‍ ഭരണഘടനയെ ലോകത്തിനു മുന്‍പില്‍ അപമാനിക്കുന്നത് ഒരു കാരണവശാലും അനുവദിക്കരുതെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image

മഹത്തായ ഭരണഘടനയെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ പൗരന്റെയും കടമയാണെന്നുംസമീര്‍ ഏറാമല ഓര്‍മിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!