

ദുബായ്: ഈദുല്‍ അദ്ഹയ്ക്ക് മുന്നോടിയായി ദുബൈ, റാസല്‍ഖൈമ ഭരണാധികാരികള്‍ തടവുകാരില്‍ ചിലരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം 505 തടവുകാരെ മോചിപ്പിക്കാനും റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി 251 തടവുകാരെ മോചിപ്പിക്കാനുമാണ് ഉത്തരവിട്ടത്.

ശൈഖ് മുഹമ്മദിന്റെ ഉത്തരവ് തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരമാണെന്നും അവരുടെ കുടുംബത്തിന്റെ പ്രയാസങ്ങള്‍ ലഘൂകരിക്കാനും പുനരധിവാസത്തിന്റെ അവസരമൊരുക്കാനും ലക്ഷ്യമിടുന്നതാിയ ദുബായ് അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ എസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു.

മാപ്പ് ലഭിച്ച വ്യക്തികള്‍ക്ക് കുടുംബത്തോടൊപ്പം ഈദുല്‍ അദ്ഹ ആഘോഷിക്കാന്‍ ശൈഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പാക്കുന്നതിനുള്ള നിയമ നടപടികള്‍ പബ്ലിക്ക് പ്രോസിക്യൂഷന് ഉടന്‍ ആരംഭിക്കുമെന്നും അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു.

