കുഞ്ഞ് ഇമ്രാന് കിട്ടിയ സഹായം: തീരുമാനത്തിന് പൊതുജനാഭിപ്രായം തേടുമെന്ന് പിതാവ്

Web Desk
1 Min Read

തിരുവനന്തപുരം: സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ച ഇമ്രാന് ലഭിച്ച ധനസഹായം ഇനി എന്ത് ചെയ്യണം എന്ന് അറിയാന്‍ പൊതു ജനാഭിപ്രായം തേടുമെന്ന് ഇമ്രാന്റെ പിതാവ് ആരിഫ്. കഴിഞ്ഞ ദിവസം ചികിത്സ സഹായ സമിതി യോഗം ചേര്‍ന്നിരുന്നു.
ഇതേ രോഗം അനുഭവിക്കുന്നവര്‍ക്ക് നല്‍കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ കെട്ടിടം നിര്‍മിക്കാന്‍ മാറ്റി വയ്ക്കുക, ജനിതക രോഗങ്ങളുടെ പരിശോധനയ്ക്കും ചികിത്സക്കും വേണ്ടി മാത്രം സൗകര്യം ഒരുക്കാന്‍ ഉപയോഗിക്കുക. തുടങ്ങിയ അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി സര്‍വേ നടത്തി ആകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക എന്നും ഇത് ഹൈക്കോടതിയെ അറിയിക്കമെന്നും ആരിഫ് പറഞ്ഞു.
16.60 കോടി രൂപ ആണ് ഇമ്രാന്റെ ചികിത്സ സഹായ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ രേഖകള്‍ പ്രകാരം 102 പേരോളം ഇതേ അസുഖത്താല്‍ വലയുന്നുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!