അധ്യാപകരുടെ അനാസ്ഥ: സ്‌കൂളുകള്‍ക്ക് അഞ്ചുകോടിയുടെ പുസ്തകം വാങ്ങല്‍ നഷ്ടമാകുന്നു

Web Desk
1 Min Read
Books Flying Through the Sky

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ വായനയുടെ വസന്തത്തിലൂടെ പത്ത് കോടി രൂപയുടെ പുസ്തകങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ഡി പി ഐയുടെ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളുടെ നിസ്സഹരണവും അനാസ്ഥയും മൂലം വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നു.1500ഓളം സ്‌കൂളുകള്‍ക്കായാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്.

city exchange

ഒന്‍പതിനായിരത്തോളം പുസ്തകങ്ങളാണ് ഈ പദ്ധതിക്കായി സാഹിത്യ- വൈജ്ഞാനിക രംഗത്തെ വിദഗ്ദ്ധര്‍ തെരത്തെടുത്തത്. ഓണ്‍ലൈനില്‍ സ്‌കൂളുകള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ ഡി പി ഐയുടെ സൈറ്റില്‍ നിന്ന് തെരഞ്ഞെടുത്താല്‍ മാത്രം മതിയാകും എന്നിരിക്കെ ഇതുവരെ പകുതി സ്‌കൂളുകള്‍ പോലും ഇതിന് തയ്യാറായിട്ടില്ല.

കേരളത്തിലെ ഭാവി തലമുറയെ സംബന്ധിച്ചിടത്തോളം
ഈ അനാസ്ഥ ഞെട്ടിക്കുന്നതാണെന്നും കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതും വരുംതലമുറകളോട് ചെയ്യുന്ന കടുത്ത അനീതിയാണന്നും പ്രസാധകരുടെ സംഘടനയായ പുസ്തകം ജനറല്‍ബോഡി അഭിപ്രായപ്പെട്ടു.
പി ടി എയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉടനടി ഉണ്ടാവേണ്ടതാണന്നും യോഗം ആവശ്യപ്പെട്ടു.

- Advertisement -
Ad image

പുസ്തകം ചെയര്‍മാന്‍ ഡോ. എം കെ മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതാപന്‍ തായാട്ട് (ഹരിതം), എന്‍ ഇ മനോഹര്‍ (പൂര്‍ണ്ണ), എം വി അക്ബര്‍ (ലിപി), എം മണിശങ്കര്‍ (ജ്ഞാനേശ്വരി) എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!