സാഹിത്യത്തിന്റെ പെരുമഴ പെയ്‌തൊഴിഞ്ഞു; ആര്‍ എസ് സി സാഹിത്യോത്സവ് സമാപിച്ചു

Web Desk
1 Min Read

അസീസിയ ഒന്നാമത്; ദോഹ സെന്‍ട്രല്‍ രണ്ടാമത്
മുഹമ്മദ് റബീഹ് കലാപ്രതിഭ; മുഹ്‌സിന സബ്ര്‍ സര്‍ഗ പ്രതിഭ

ദോഹ: ആര്‍ എസ് സി നാഷണല്‍ സാഹിത്യോത്സവിന് പരിസമാപ്തി. സമാപന സംഗമം കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ ഉദ്ഘാടനം ചെയ്തു. ധാര്‍മികമായ കലാപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ ഉന്നമനത്തിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കലകള്‍ ഇല്ലാതായിപ്പോയിക്കൊണ്ടിരിക്കുന്ന കാലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

city exchange

സമാപന സംഗമത്തില്‍ അഹമ്മദ് സഖാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ബഷീര്‍ പത്താപ്പാടം സന്ദേശ പ്രഭാഷണം നടത്തി. ഹബീബ് മാട്ടൂല്‍ ആശംസാ പ്രസംഗവും സലാം ഹാജി പാപ്പിനിശ്ശേരി വിജയികളുടെ പ്രഖ്യാപനവും നടത്തി. കരീം ഹാജി കാലടി, കരീം ഹാജി മേമുണ്ട, നൗഫല്‍ ലത്തീഫി, യൂസുഫ് സഖാഫി, നൗഷാദ് അതിരുമട, ഉമ്മര്‍ കെ പി, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, സജ്ജാദ് മീഞ്ചന്ത തുടങ്ങിയവര്‍ സംബന്ധിച്ചു.

മുഹമ്മദ് റബീഹ് അബ്ദുല്‍ അസീസ്

ജി സി സി വൈസ് പ്രസിഡന്റ് കരീം ഹാജി മേമുണ്ട ഒന്നാം ട്രോഫിയും ഐ സി സി അഡൈ്വസറി ബോര്‍ഡ് അംഗം സിദ്ദീഖ് പുറായില്‍ രണ്ടാം ട്രോഫിയും വിതരണം ചെയ്തു. മുഹമ്മദ് റബീഹ് അബ്ദുല്‍ അസീസ് കലാപ്രതിഭയും മുഹ്‌സിന ഷബീര്‍ സര്‍ഗ പ്രതിഭയുമായി തെരഞ്ഞെടുക്കപ്പെട്ടു. അസീസിയ ഒന്നാം സ്ഥാനവും ദോഹ സെന്‍ട്രല്‍ രണ്ടാം സ്ഥാനവും നേടി.

Share This Article
Leave a Comment
error: Content is protected !!