അഞ്ചാമത് സംസ്ഥാന മാസ്‌റ്റേഴ്സ് ഗെയിംസ് സമാപിച്ചു: എറണാകുളം ജില്ലാ ഓവറോള്‍ ചാംപ്യന്മാര്‍

Web Desk
1 Min Read

കൊച്ചി: എറണാകുളത്ത് നടന്ന അഞ്ചാമത് സംസ്ഥാന മാസ്‌റ്റേഴ്സ് ഗെയിംസ് സമാപിച്ചു. പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യവുമായി 16 വേദികളിലായി 22 ഇനങ്ങളിലായി മൂവായിരത്തോളം കായികതാരങ്ങളാണ് മാറ്റുരച്ചത്.

city exchange

അത്ലറ്റിക്, ആര്‍ച്ചറി, ആം റെസ്ലിംഗ്, ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റ് ബോള്‍, ബോഡി ബില്‍ഡിംഗ്, ചെസ്, ഫുട്‌ബോള്‍, ഹാന്‍ഡ്ബാള്‍, ഹോക്കി, കബഡി, പവര്‍ ലിഫ്റ്റിങ്, ഷൂട്ടിംഗ്, നീന്തല്‍, ടേബിള്‍ ടെന്നീസ്, ടെന്നീസ്, വോളിബാള്‍, വെയിറ്റ് ലിഫ്റ്റിങ്, ജൂഡോ, റെസ്ലിംഗ്, യോഗ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.

വിജയികളായവര്‍ അടുത്തമാസം ഗോവയില്‍ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസില്‍ പങ്കെടുക്കും.

50 പ്ലസ് വിഭാഗം വനിതാ ഫുട്‌ബോള്‍ മത്സരത്തില്‍ കണ്ണൂരിനെ പരാജയപ്പെടുത്തി എറണാകുളം (20) വിജയിച്ചു. 40 പ്ലസ് വിഭാഗത്തില്‍ കൊല്ലവും തിരുവനന്തപുരവും ഏറ്റുമുട്ടി തിരുവനന്തപുരം ജേതാക്കളായി. 50 പ്ലസ് വിഭാഗം പുരുഷ ഫുട്‌ബോള്‍ മത്സരത്തില്‍ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി എറണാകുളം വിജയിച്ചു. 30 പ്ലസ് ഫുട്‌ബോള്‍ മത്സരത്തില്‍ കാസര്‍കോട്ടും മലപ്പുറവും ഏറ്റുമുട്ടി. ഒരുഗോളിന് മലപ്പുറം വിജയികളായി.

- Advertisement -
Ad image

ബാസ്‌ക്കറ്റ് ബോള്‍ ഫൈനലില്‍ 40 പേയിന്റിനെതിരെ 54 പോയിന്റുകള്‍ക്ക് എറണാകുളം തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. ടെന്നീസില്‍ എറണാകുളം ജില്ലാ ചാമ്പ്യന്മാരായി.

TAGGED:
Share This Article
Leave a Comment
error: Content is protected !!