കെ എം എ ഡിജിറ്റല്‍ സമ്മിറ്റ് 13ന്

Web Desk
0 Min Read

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ ഡിജിറ്റല്‍ സമ്മിറ്റ് 2023 സെപ്തംബര്‍ 13ന് കാക്കനാട് സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിലെ ചിറ്റിലപ്പള്ളി സ്‌ക്വയറില്‍ നടക്കും. ജെന്‍ എഐ ഈസ് ബിസിനസ് ട്രാന്‍സ്‌ഫോര്‍മേഷന്‍ വിത്ത് ഇന്നവേഷന്‍ ആന്റ് ഓട്ടോമേഷന്‍ എന്ന വിഷയത്തില്‍ രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന സമ്മിറ്റ് കേരള ഗവണ്‍മെന്റ് ഇലക്ട്രോണിക്സ് ആന്റ് ഐ ടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ മുഖ്യാതിഥിയാകും.  ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടയില്‍ ബിസിനസ് ഹെഡുമായ ശാലിനി വാര്യര്‍ വിശിഷ്ടാതിഥിയായിരിക്കും

city exchange

സമാപന ചടങ്ങില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മുന്‍ സെക്രട്ടറി എം മാധവന്‍ നമ്പ്യാര്‍ മുഖ്യാതിഥിയും സോഹോ കോര്‍പറേഷന്‍ സ്ഥാപകനും സി ഇ ഒയുമായ പത്മശ്രീ ശ്രീധരന്‍ വേമ്പു വിശിഷ്ടാതിഥിയുമായിരിക്കും.

അഡോബി സൊല്യൂഷന്‍ കണ്‍സള്‍ട്ടിംഗ് ഹെഡ് വൈശാഖ് വേണുഗോപാലന്‍, ഫോര്‍ട്ടിനെറ്റ് സെയില്‍സ് വൈസ് പ്രസിഡന്റ് വിശാഖ് രാമന്‍, ഗൂഗ്ള്‍ ജനറേറ്റീവ് എ ഐ അംബാസഡര്‍ രാകേഷ് മോഹന്‍ദാസ്, ഫൗണ്ടേഷന്‍ ഓഫ് അഡ്വാന്‍സിംഗ് സയന്‍സ് ആന്റ് ടെക്നോളജി സീനിയര്‍ ഫെലോ രാഹുല്‍ നയാര്‍, മേക്കര്‍ വില്ലേജ് ആന്റ് സി ഒ ഇ ഐ ഐ ഒ ടി സി ഇ ഒ റിജിന്‍ ജോണ്‍, ക്ലൗഡേറ ഡാറ്റാ സെര്‍വീസസ് സ്പെഷ്യലിസ്റ്റ് വിഷ് രാജഗോപാലന്‍, ക്യുലിക് ഡാറ്റ ഇന്റഗ്രേഷന്‍ സ്പെഷ്യലിസ്റ്റ് ഡയറക്ടര്‍ രാജീവ് മസ്‌കാര, തോട്ട്സ്പോട്ട് സീനിയര്‍ ഡയറക്ടര്‍ രാജേഷ് ധിമാന്‍, യെല്ലോ എ ഐ കണ്‍സള്‍ട്ടിംഗ് ആന്റ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് മൃഗേഷ് സോണി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ കൈകാര്യം ചെയ്യുമെന്ന് ഡിജിറ്റല്‍ സമ്മിറ്റ് ചെയര്‍പേഴ്‌സണ്‍ സുജാത മാധവ് ചന്ദ്രന്‍, പ്രസിഡന്റ് എ ബാലകൃഷ്ണന്‍, സെക്രട്ടറി ദിലീപ് നാരായണന്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072775588 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!