പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍

Web Desk
0 Min Read

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയമിച്ചു. സംവിധായകന്‍ രഞ്ജിത്താണ് ചെയര്‍മാന്‍. മൂന്നു് വര്‍ഷ കാലയളവിലേക്കാണ് നിയമനം.

city exchange

കമലിനും ബീനാ പോളിനും പകരമായാണ് പുതിയ നിയമനങ്ങളുണ്ടായത്.
മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ പ്രേം കുമാര്‍ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!