ഡോ. അബ്ദുറസാഖ് വാഫിയെ കെ എ ടി എഫ് എറണാകുളം ജില്ലാ കമ്മിറ്റി ആദരിച്ചു

Web Desk
1 Min Read

കൊച്ചി: ഇസ്ലാമിക ചിന്തയും ആധുനിക സാഹചര്യങ്ങളുമായി ആഴത്തിലുള്ള ഇടപെടലുകള്‍ വഴി അതിന്റെ ദാര്‍ശനികതയെയും സാമൂഹിക പ്രസക്തിയെയും ഉയര്‍ത്തിക്കാട്ടുന്ന ഗവേഷണ പ്രവര്‍ത്തനത്തിന് കേരള സര്‍വകലാശാലയില്‍ നിന്നുള്ള ഡോക്ടറേറ്റ് ലഭിച്ച പി എം അബ്ദുറസാഖ് വാഫിയെ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) എറണാകുളം ജില്ലാ കമ്മിറ്റി അനുമോദിച്ചു.

city exchange

തുര്‍ക്കിയിലെ പ്രഗത്ഭ ഇസ്ലാമിക പണ്ഡിതനും വിചാരണാത്മക ചിന്തകനുമായ സഈദ് നൂര്‍സിയെക്കുറിച്ചുള്ള പി എച്ച് ഡി പഠനം ശാസ്ത്രീയമായ സമീപനത്തിലൂടെ സമകാലിക സമൂഹത്തിനുള്ള ഇസ്ലാമിക പാഠങ്ങള്‍ വിശദമാക്കി മുന്നോട്ടുവെച്ചിട്ടുണ്ട്. വിശ്വാസം, ആധുനികത, സാമൂഹിക നീതി എന്നീ നിലകളില്‍ സഈദ് നൂര്‍സിയുടെ ചിന്തയെ വിലയിരുത്തിയതിലൂടെ പുതിയ പഠനപ്രവൃത്തികള്‍ക്കും ചിന്താവികാസത്തിനും വാതിലുകളൊരുക്കിയതാണ് ഡോ. വാഫിയുടെ സംഭാവന.

ആദരസമ്മേളനം കെ എ ടി എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ധാര്‍മികബോധത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹം രൂപപ്പെടേണ്ടതിന്റെ ആവശ്യകതയും അതിനായി ഗഹനമായ ധാര്‍മികവിചാരണയും നമുക്ക് വേണമെന്നും വാഫിയുടെ ഗവേഷണം ചൂണ്ടിക്കാണിക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക പഠനങ്ങള്‍ സാക്ഷരതയ്ക്കും സാമൂഹിക വളര്‍ച്ചക്കും വഴികാട്ടിയായി മാറുമ്പോള്‍ ഇത്തരം ഗൗരവമായ ഗവേഷണങ്ങള്‍ സമൂഹ മനസ്സിലേക്ക് നൂതന വെളിച്ചം പകര്‍ന്നു നല്‍കുന്നു എന്നത് ഒരു ഗുണചിഹ്നമാണ്. ഡോ. വാഫിയുടെ ഗവേഷണം അതിന്റെ മികച്ച ഉദാഹരണമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

യോഗത്തില്‍ സംസ്ഥാന കൗണ്‍സിലര്‍ സി എസ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എം എം നാസര്‍, അബ്ദുസലാം ഇസ്ലാഹി, കെ എ നൗഷാദ് തണ്ടേക്കാട്, മുഹമ്മദ് സാലിം മേക്കാലടി, സലിം മൈലൂര്‍, ഖദീജ ബീവി, സക്കീര്‍ ഹുസൈന്‍ ആലുവ, അബൂ ഹാരിസ് പട്ടിമറ്റം, ഫസീല അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുര്‍ഷിദ് എളയൂര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ത്വാഹ എ എം നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!