സഫാരി മാംഗോ ഫെസ്റ്റിവലിനു തുടക്കമായി

Web Desk
2 Min Read

ദോഹ: സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും മാംഗോ ഫെസ്റ്റിവലിന് തുടക്കമായി. ഇന്ത്യ, തായ്‌ലന്റ്, ഇന്തോനേഷ്യ, ഉഗാണ്ട, യെമെന്‍, കൊളംബിയ, ഫിലിപ്പൈന്‍സ്, ബ്രസീല്‍ തുടങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഇറക്കുമതി ചെയ്ത 80ല്‍പരം വൈവിധ്യമാര്‍ന്ന മാങ്ങകളാണ് ഇത്തവണ സഫാരി മംഗോ ഫെസ്റ്റിവലിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയിരിക്കുന്നത്.

city exchange

ആവശ്യക്കാര്‍ ഏറെയുള്ള അല്‍ഫോന്‍സ, മല്‍ഗോവ, ടിപ്പു ഇന്ത്യ, ബദാമി, മൂവാണ്ടന്‍, റുമാനി, സിന്ദൂരം, നീലം, പഞ്ചവര്‍ണ്ണം തുടങ്ങിയ നാടന്‍ മാങ്ങകളും കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ബേബി മാംഗോ കൊളംബിയ, കരാബൊ മാംഗോ ഫിലിപ്പീന്‍സ്, മാംഗോ ഇന്തോനേഷ്യ, മാംഗോ സുഡാനി, മംഗോ ടോമി ഉഗാണ്ട, മംഗോ തിമൂര്‍ യെമെന്‍, ആപ്പിള്‍ മംഗോ ഉഗാണ്ട തുടങ്ങി വ്യത്യസ്ഥ മാമ്പഴങ്ങളും ഉള്‍പ്പെടുത്തി മാങ്ങകളുടെ വൈവിധ്യം നിറഞ്ഞ വന്‍ ശേഖരം തന്നെ സഫാരി ഔട്ട്‌ലെറ്റുകളില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

റീടെയില്‍ രംഗത്തെ മറ്റൊരാള്‍ക്കും അനുകരിക്കാന്‍ കഴിയാത്ത രീതിയില്‍ വിലക്കുറവും ഗുണമേന്മയും അവതരിപ്പിക്കുന്ന സഫാരി മാംഗോ ഫെസ്റ്റിവലിന് ആവശ്യമായ മാങ്ങകളെല്ലാം അതത് രാജ്യങ്ങളില്‍ നിന്നും നേരിട്ട് വിമാന മാര്‍ഗ്ഗമാണ് തങ്ങളുടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ എത്തിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പുതുമയും ഗുണമേന്‍മയും ഒട്ടും നഷ്ടപ്പെടാതെ തന്നെ നേരിട്ട് ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ സഫാരിക്ക് കഴിയുന്നുണ്ട്.

സഫാരി ബേക്കറി ആന്റ് ഹോട്ട്ഫുഡ് വിഭാഗത്തിലും മാംഗോ ഫെസ്റ്റിനോടനുബന്ധിച്ച് മാങ്ങ കൊണ്ടുള്ള വിവിധ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. മാംഗോ കേക്ക്, മംഗോ ബര്‍ഫി, മംഗോ ബണ്‍, ഫ്രഷ് ക്രീം മംഗോ കേക്ക്, മാങ്ങ പായസം, ഫ്രഷ് മാങ്ങാ അച്ചാര്‍, മാമ്പഴ പുളിശ്ശേരി, മാങ്ങ മീന്‍ കറി, ചെമ്മീന്‍ മാങ്ങാ കറി, മാങ്ങ മീന്‍ പീര തുടങ്ങിയ നാടന്‍ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, ഗ്രോസറി വിഭാഗത്തില്‍ മാങ്ങാ ബിസ്‌ക്കറ്റ്‌സ്, ബലാദ്‌നാ മംഗോ യോഗര്‍ട്ട്, ജാക്മി ഫ്രോസണ്‍, ഇഗ്ലൂ റോസെറ്റ മംഗോ ടാംഗോ, ഖൈറാത് മംഗോ പള്‍പ്പ്, കെന്റോണ്‍ മംഗോ ജെല്ലി, മാങ്ങാ അച്ചാറുകള്‍, മാംഗോ ഫ്‌ളേവറിലുള്ള മറ്റു ഉത്പന്നങ്ങള്‍, മാംഗോ ഡ്രൈ ഫ്രൂട്ട് തുടങ്ങിയ വിവിധ ഉത്പന്നങ്ങളും സഫാരി തങ്ങളുടെ പ്രിയ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

- Advertisement -
Ad image

കൂടാതെ സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും അമ്പത് റിയാലിന് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി നറുക്കെടുപ്പിലൂടെ 25 ടൊയോട്ട റെയ്‌സ് കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് മെഗാ പ്രൊമോഷന്‍ വഴി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മെഗാ പ്രൊമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പ് ബര്‍വ വില്ലേജിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലാണ് നടക്കുന്നത്. ആദ്യ അഞ്ചു നറുക്കെടുപ്പില്‍ നാല് വിജയികള്‍ക്കും അവസാന നറുക്കെടുപ്പില്‍ അഞ്ചു വിജയികള്‍ക്കുമാണ് ടൊയോട്ട റെയ്‌സ് കാര്‍ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്.

സഫാരി മംഗോ ഫെസ്റ്റിവല്‍ പ്രൊമോഷന്റെ ഉദ്ഘാടനം അബു ഹമൂറിലെ സഫാരി മാളില്‍ സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍, മറ്റു സഫാരി മാനേജ്മന്റ് പ്രതിനിധികളോടൊപ്പം ചേര്‍ന്ന് നിര്‍വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!