സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നാണംകെട്ടു: കെ സുരേന്ദ്രന്‍

Web Desk
0 Min Read

കോഴിക്കോട്: നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള അനുമതിക്കായി സുപ്രീംകോടതിയിലെത്തിയ സംസ്ഥാന സര്‍ക്കാര്‍ നാണംകെട്ടുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഏകപക്ഷീയമായി കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് അധികാരമാണുള്ളതെന്ന കോടതിയുടെ ചോദ്യം പിണറായി വിജയന്റെ ദാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്. പ്രതിഷേധമെന്നത് അക്രമമല്ലെന്ന് കോടതിക്ക് സര്‍ക്കാരിനെ ഉപദേശിക്കേണ്ടി വന്നു. ഇപ്പോഴത്തെ ചില മന്ത്രിമാര്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടി വരുമെന്ന് കോടതി പറഞ്ഞത് കേരളത്തിന് നാണക്കേടായി. നിയമസഭയിലെ അംഗങ്ങളിലാരെങ്കിലും തോക്കുമായി വന്നാലും സഭയുടെ പരമാധികാരം എന്ന പേരുപറഞ്ഞ് സംരക്ഷണം നല്‍കുമോയെന്ന സുപ്രീംകോടതിയുടെ ചോദ്യം പ്രധാനമാണ്. ക്രിമിനല്‍ കേസില്‍ പ്രോസിക്യൂഷന്‍ നേരിടാന്‍ അന്നത്തെ എംഎല്‍എമാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!