
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങളും പ്രവൃത്തിദിനങ്ങളും പ്രഖ്യാപിച്ചു

ട്രോമ ആന്റ് എമര്‍ജന്‍സി സെന്റര്‍, 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി പീഡിയാട്രിക് എമര്‍ജന്‍സി സെന്റര്‍, ആംബുലന്‍സ് സര്‍വീസ് എന്നിവ പതിവുപോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

നെസ്മാക്ക് കാള്‍ സെന്റര്‍ ജൂലൈ 20 ചൊവ്വ മുതല്‍ ജൂലൈ 22 വ്യാഴം വരെ അവധിയായിരിക്കും. ജൂലൈ 23 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ സേവനം പുനരാരംഭിക്കും.
അടിയന്തര കണ്‍സള്‍ട്ടേഷന്‍ സര്‍വീസ് ജൂലൈ 16 വെള്ളിയാഴ്ച മുതല്‍ ജൂലൈ 25 ഞായര്‍ വരെ പ്രവര്‍ത്തിക്കില്ല. ഫാര്‍മസി ഹോം ഡെലിവറി സര്‍വീസും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. ദേശീയ മാനസികാരോഗ്യ ഹെല്‍പ്പ് ലൈന്‍ സംവിധാനവും ജൂലൈ 16 മുതല്‍ 25 വരെ പ്രവൃത്തിക്കില്ല.
ഹമദ് ബ്ലഡ് ഡോണര്‍ സെന്ററുകള്‍ ജൂലൈ 19 തിങ്കള്‍, ജൂലൈ 20 ചൊവ്വ എന്നീ ദിവസങ്ങളില്‍ അവധിയായിരിക്കും. ജൂലൈ 21 രാവിലെ 10 മുതല്‍ സേവനം പുനരാരംഭിക്കും.

