അരഞ്ഞാണം മോഷ്ടിച്ച വീട്ടുജോലിക്കാരി പിടിയില്‍

Web Desk
1 Min Read

പറവൂര്‍: കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി പിടിയില്‍. മണക്കുന്നം ഉദയംപേരൂര്‍ പത്താംമൈല്‍ ഭാഗത്ത് മനയ്ക്കപ്പറമ്പില്‍ വീട്ടില്‍ അഞ്ജു (38) ആണ് പോത്താനിക്കാട് പൊലീസിന്റെ പിടിയിലായത്.

city exchange

പിടവൂര്‍ ഭാഗത്തെ വീട്ടില്‍ കുട്ടിയെ നോക്കാനെത്തിയതാണ് അഞ്ജു. എട്ടാം തിയ്യതി സംഭവം നടന്നത്. ഒന്നര വയസുള്ള കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണമാണ് മോഷ്ടിച്ച് കടന്നു കളഞ്ഞത്. പുതിയകാവിലെ ലോഡ്ജില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം തൃപ്പൂണിത്തുറയിലെ ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തു.

ഇന്‍സ്‌പെക്ടര്‍ കെ എ ഷിബിന്‍, എസ് ഐ എം എസ് മനോജ്, എ എസ് ഐ വി സി സജി, സീനിയര്‍ സി പി ഒമാരായ സൈനബ, നവാസ്, ഷാനവാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!