അബ്ദുല്ലത്തീഫ് സഅദി പഴശ്ശി അനുസ്മരണം സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: സുന്നി മജ്‌ലിസ് ഉളിയില്‍ ബഹ്‌റൈന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുന്നി പ്രാസ്ഥാനിക നേതൃത്വവും പണ്ഡിതനുമായിരുന്ന എന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും ഗുദൈബിയ്യ സുന്നി സെന്ററില്‍ നടത്തി. എസ് ജെ എം ബഹ്റൈന്‍ നാഷണല്‍ പ്രസിഡന്റ് മമ്മൂട്ടി മുസ്ലിയാര്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു.

city exchange

ലത്തീഫ് സഅദി സുന്നി പണ്ഡിത നേതാക്കള്‍ക്കിടയില്‍ മറക്കാനാകാത്ത വ്യക്തിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുല്‍ മജീദ് സഅദി, ശിഹാബ് പരപ്പ തുടങ്ങിയവര്‍ സംസാരിച്ചു. ശംസുദ്ധീന്‍ സഖാഫി, സകരിയ സഖാഫി, ഷാഫി വെളിയങ്കോട്, ശംസുദ്ധീന്‍ മാമ്പ, ബഷീര്‍ ഹാജി, അഷ്റഫ് മങ്കര, സമീര്‍ മട്ടന്നൂര്‍ തുടങ്ങി ഐ സി എഫ്, ആര്‍ എസ് സി, കെ സി എഫ്, ഡി കെ എസ് സി സംഘടനാ സ്ഥാപന നേതാക്കള്‍ നേതൃത്വം നല്‍കി.

മുഹമ്മദ് സഖാഫി ഉളിക്കല്‍ സ്വാഗതവും ഫക്രുദ്ധീന്‍ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!