
ദോഹ: ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ഫിഫ വേള്‍ഡ് കപ്പ് 2026 ഫൈനല്‍ മത്സരത്തിന്റെ ലൈവ് സ്‌ക്രീനിംഗ് ബര്‍വാ വില്ലേജിലെ റോട്ടാന ഹോട്ടല്‍ ഹാളില്‍ സംഘടിപ്പിച്ചു. ഫുട്‌ബോള്‍ പ്രേമികളുടെ വലിയ പങ്കാളിത്തത്തോടെയും ആവേശകരമായ അന്തരീക്ഷത്തിലുമാണ് പരിപാടി നടന്നത്.

കാണികള്‍ക്കായി വേള്‍ഡ് കപ്പ് ലൈവ് ക്വിസ് മത്സരങ്ങളും റാഫിള്‍ ഡ്രോയും സംഘടിപ്പിച്ചു. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനം ഡോം ഖത്തര്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് സി കെ അധ്യക്ഷത വഹിച്ചു.
ഡോം ഖത്തര്‍ സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ രതീഷ് കക്കോവ്, കണ്‍വീനര്‍മാരായ ഇര്‍ഫാന്‍ ഖാലിദ്, അനീഷ് പി കെ, ഷഹാന, സെക്രട്ടേറിയറ്റ് അംഗങ്ങളായ യൂസഫ് പഞ്ചിളി, പി സി നൗഫല്‍ കട്ടുപ്പാറ, സുരേഷ് ബാബു, രാഹുല്‍ ശങ്കര്‍, ഡോ. ഷഫീഖ് താപ്പി, സലീം റോസ്, ശംലാ ജാഫര്‍, ശരത് ചന്ദ്രന്‍, റസീന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

