
ദോഹ: ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ് സി സി) ന്യൂ സലാത്തയില്‍ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ജൂണ്‍ 20ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കും. ഖത്തറിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും

വായനയെ സ്‌നേഹിക്കുന്നവര്‍ക്കും എഴുത്തിനെ ഹൃദയത്തോട് ചേര്‍ക്കുന്നവര്‍ക്കുമായി കൂടുതല്‍ സൗകര്യങ്ങളോടെയും വൈവിധ്യമാര്‍ന്ന പുസ്തക ശേഖരങ്ങളോടെയും ലൈബ്രറി നവീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
