

ദോഹ: ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ സ്വത്ത് പിടിച്ചെടുക്കാനുള്ള സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ വംശീയ പദ്ധതിയുടെ ഭാഗമാണ് വഖഫ് നിയമഭേദഗതി ബില്ലെന്ന് ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി.

പൗരത്വ ഭേദഗതി നിയമം, മുത്വലാഖ്, ഏക സിവില്‍ കോഡ് തുടങ്ങിയ വിവിധ മുസ്ലിം ഉന്മൂലന പദ്ധതികളുടെ ഭാഗമായാണ് പുതിയ വഖഫ് ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഹാഷിം അപ്‌സര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ നായര്‍, വൈസ് പ്രസിഡന്റുമാരായ ജോസ് ചവറ, നൗഷാദ് കരുനാഗപ്പള്ളി, ട്രഷറര്‍ രഞ്ജിത്ത് കോടിയാട്ട്, െസന്‍ട്രല്‍ കമ്മിറ്റിയുടെ കൊല്ലം ജില്ലയുടെ ചര്‍ജ്ജ് ഉള്ള നൗഷാദ് ടി കെ തൃശ്ശൂര്‍, എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ബിനോയ് പത്തനാപുരം, തമ്പി നിരപ്പില്‍, ജേക്കബ് ജോയ്, യൂത്ത് വിംഗ് നേതാക്കളായ മുഹമ്മദ് റാഫി, ജെസ്സിന്‍ കരുനാഗപ്പള്ളി, മുഹമ്മദ് ഷാ അഞ്ചല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
