

മുംബൈ: പടിഞ്ഞാറന്‍ നാവിക കമാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാവികസേനയുടെ മുന്‍നിര യുദ്ധക്കപ്പല്‍ ഐഎന്‍എസ തര്‍കാഷ് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കടത്തുകയായിരുന്ന 2500 കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു.


മാര്‍ച്ച് 31ന് പട്രോളിങ്ങിനിടെ സംശയാസ്പദമായ കപ്പലുകളെക്കുറിച്ച് ഇന്ത്യന്‍ നാവികസേനയുടെ പി8ഐ വിമാനങ്ങളില്‍ നിന്ന് ഐഎന്‍എസ് തര്‍കാഷിന് സംശയാസ്പദമായ കപ്പലുകളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതോടെ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. മറൈന്‍ കമാന്‍ഡോകളോടൊപ്പം ഒരു സ്പെഷ്യലിസ്റ്റ് ബോര്‍ഡിംഗ് സംഘം സംശയാസ്പദമായ കപ്പലില്‍ നടത്തിയ സമഗ്രമായ തെച്ചിലില്‍ സീല്‍ ചെയ്ത പാക്കറ്റുകള്‍ കണ്ടെത്തുകയും കൂടുതല്‍ പരിശോധനയിലും ചോദ്യം ചെയ്യലിലും കപ്പലിലെ വ്യത്യസ്ത കാര്‍ഗോ ഹോള്‍ഡുകളിലും കമ്പാര്‍ട്ടുമെന്റുകളിലുമായി സൂക്ഷിച്ചിരുന്ന 2,500 കിലോയിലധികം മയക്കുമരുന്ന് വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. 2386 കിലോഗ്രാം ഹാഷിഷും 121 കിലോഗ്രാം ഹെറോയിനും ഉള്‍പ്പെടെയാണ് കണ്ടെത്തിയത്. സംശയാസ്പദമായ കപ്പലിനെ പിന്നീട് ഐഎന്‍എസ് തര്‍ക്കാഷിന്റെ നിയന്ത്രണത്തിലാക്കി.


സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി 2025 ജനുവരി മുതല്‍ പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിരിക്കുന്ന ഐഎന്‍എസ് തര്‍കാഷ് ബഹ്‌റൈനില്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പൈന്‍ഡ് മാരിടൈം ഫോഴ്‌സിന്റെ ഭാഗമായ കമ്പൈന്‍ഡ് ടാസ്‌ക് ഫോഴ്‌സ് 150 നെ സജീവമായി പിന്തുണയ്ക്കുന്നു. കപ്പല്‍ മള്‍ട്ടി-നാഷണല്‍ ഫോഴ്‌സ് ജോയിന്റ് ഫോക്കസ് ഓപ്പറേഷനായ അന്‍സാക് ടൈഗറില്‍ പങ്കെടുക്കുന്നു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ അന്താരാഷ്ട്ര ജലാശയങ്ങളിലുടനീളം സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ബഹുരാഷ്ട്ര അഭ്യാസങ്ങളില്‍ ഇന്ത്യന്‍ നാവികസേനയുടെ പങ്കാളിത്തം ലക്ഷ്യമിടുന്നത്.

