വയനാട്, വിലങ്ങാട് ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്

Web Desk
1 Min Read

കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. വയനാട്ടിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് തനതു ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ സംഭാവന നല്‍കും.

city exchange

കൂടാതെ, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നും ജില്ലാ പഞ്ചായയത്ത് പ്രസിഡന്റ് ഷീജ ശശിയും വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസും അറിയിച്ചു.

സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്. ചൂരല്‍മലയിലും മുണ്ടക്കൈയിലും നിരവധി പേര്‍ മരണപ്പെടുകയും പ്രദേശവാസികളുടെ മുഴുവന്‍ സമ്പാദ്യവും കടപുഴകുകയും ചെയ്തു. ജീവിതം ചോദ്യചിഹ്നമായ സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് ഓരോ മനുഷ്യരുടെയും ഉത്തരവാദിത്വമാണ്. വയനാടിനൊപ്പം വിലങ്ങാടിന്റെ വിലാപവും കേള്‍ക്കേണ്ടതുണ്ട്. ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടമായ മനുഷ്യരെ ചേര്‍ത്തു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കോടി രൂപ നല്‍കാന്‍ തീരുമാനിച്ചതെന്നും ഇരുവരും വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!