സീപോര്‍ട്ട്- എയര്‍പോര്‍ട്ട് സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കുവാന്‍ 5 ക്ലാര്‍ക്ക്മാരെ താല്കാലികാടിസ്ഥാനത്തില്‍ ഉടന്‍ നിയമിക്കും

Web Desk
1 Min Read

ആലുവ: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ടമായ എന്‍ എ ഡി മുതല്‍ മഹിളാലയം പാലം വരെയുള്ള ഭാഗത്തെ ലാന്റ് അക്വിസിയേഷനിലുള്ള കാലതാമസം കഴിഞ്ഞ ദിവസം കളക്ടറുടെ സാന്നിധ്യത്തില്‍ കൂടിയ അവലോകനയോഗത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ ചൂണ്ടിക്കാട്ടുകയും സ്ഥലം ഏറ്റെടുക്കല്‍ വേഗതിയിലാക്കുന്നതിനുള്ള അടിയന്തിരമായ നടപടികള്‍ വേണമെന്നാവശ്യപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ ഫണ്ടനുവദിച്ചിട്ടും സ്ഥലമേറ്റെടുക്കുന്നതിലുള്ള കാലതാമസത്തില്‍ തനിക്കുള്ള പ്രതിഷേധം എം എല്‍ എ യോഗത്തില്‍ അറിയിച്ചു.

city exchange

ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതുകൊണ്ടാണ് നടപടികള്‍ക്ക് കാലതാമസം വരുന്നതെന്നും അതിനാല്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടതനുസരിച്ച് കൂടുതലായി 5 ക്ലാര്‍ക്കുമാരെ താല്ക്കാലികാടിസ്ഥാനത്തില്‍ ഉടന്‍ തന്നെ നിയമിക്കാമെന്ന് കളക്ടര്‍ യോഗത്തില്‍ ഉറപ്പു നല്കിയതായി എം എല്‍ എ പറഞ്ഞു.

നിലവില്‍ തൃക്കാക്കര നോര്‍ത്ത്, ചൂര്‍ണ്ണിക്കര വില്ലേജുകളിലെ 227 സ്ഥലമുടമകള്‍ക്ക് അവാര്‍ഡ് എന്‍ക്വയറി നോട്ടീസ് അയച്ച് രേഖകള്‍ ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടതില്‍ 35 പേര്‍ മാത്രമാണ് രേഖകള്‍ ഹാജരാക്കിയിട്ടുള്ളതെന്നും അതില്‍ ആറു പേര്‍ക്ക് തുക കൈമാറുന്നതിനുള്ള രേഖകള്‍ ട്രഷറിയിലേക്കയച്ചിട്ടുണ്ടെന്നും യോഗത്തില്‍ വീശദീകരിക്കുകയുണ്ടായി.

അതുപോലെ കീഴ്മാട് വില്ലേജില്‍ 88 പേരും ആലുവ വെസ്റ്റ് വില്ലേജില്‍ 12 പേരുമാണ് ഉള്ളത്. ഇതില്‍ പലരുടേയും സര്‍വ്വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നത് പരിഹരിച്ച് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ 19 (1) നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ച് ഇവര്‍ക്ക് അവാര്‍ഡ് എന്‍ക്വയറി നോട്ടീസയച്ച് രേഖകള്‍ എല്‍ എ തഹസില്‍ദാര്‍ ഓഫീസില്‍ ഹാജരാക്കുവാന്‍ ആവശ്യപ്പെടുമെന്നും തുടര്‍ന്ന് രേഖകള്‍ പരിശോധിച്ച് നഷ്ടപരിഹാര തുക നിശ്ചയിച്ച് കൈമാറുന്നതിനുള്ള നടപടികാളുണ്ടാകുമെന്നും യോഗത്തില്‍ വീശദീകരിക്കുകയുണ്ടായി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!