സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് ലാസ്റ്റ് മിനിറ്റ് എക്സാം ഹെൽപ്പറുമായി ആംഗിള്‍ ബിലേണ്‍

Web Desk
1 Min Read

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ വ്യക്തിഗത ട്യൂഷന്‍ പ്ലാറ്റ്‌ഫോമായ ആംഗിള്‍ ബിലേണ്‍ സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്കായി ലാസ്റ്റ് മിനിറ്റ് എക്സാം ഹെൽപ്പർ അവസാനഘട്ട പരീക്ഷാ സഹായ പദ്ധതി അവതരിപ്പിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായുള്ള അവസാന തയ്യാറെടുപ്പുകള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്ഗള്‍ന്റെ കൃത്രിമ ബുദ്ധി അധിഷ്ഠിത പഠനപ്ലാറ്റ്‌ഫോമായ helloangle.ai വഴിയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍, ആശയകേന്ദ്രിത ചോദ്യങ്ങള്‍ എന്നിവ അഭ്യസിക്കാനും വ്യക്തിഗത പഠന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നേടാനും വിദ്യാര്‍ഥികള്‍ക്ക് കഴിയും. പരീക്ഷാഭീതിയും ആശയക്കുഴപ്പവും കുറയ്ക്കുന്നതിനായി സവിശേഷ സംവിധാനങ്ങളോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

city exchange

2017-ല്‍ ആരംഭിച്ച ആംഗിള്‍ നിലവില്‍ 20 രാജ്യങ്ങളിലായി 3000-ല്‍ പരം വിദ്യാര്‍ഥികള്‍ക്ക് സി ബി എസ് ഇ, ഐ ബി, ഐ ജി സി എസ് ഇ, ഐ സി എസ് ഇ, സംസ്ഥാന ബോര്‍ഡ് തുടങ്ങിയ വിവിധ പഠനക്രമങ്ങളില്‍ വ്യക്തിഗത ട്യൂഷന്‍ സേവനങ്ങള്‍ നല്‍കി വരുന്നു.

സി ബി എസ് ഇ പഠനക്രമത്തിലെ മാറ്റങ്ങളും രണ്ട് ഘട്ടങ്ങളിലായുള്ള പത്താം ക്ലാസ് പരീക്ഷാ രീതിയും വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ പുതിയ പഠനരീതി വലിയ സ്വീകാര്യത നേടുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

കോളജ് ഓഫ് എന്‍ജിനിയറിംഗ് തിരുവനന്തപുരം(സി ഇ ടി) പൂര്‍വ്വവിദ്യാര്‍ഥികളായ അഞ്ച് യുവാക്കള്‍ ചേര്‍ന്നാണ് ആംഗിള്‍ സ്ഥാപിച്ചത്. സാങ്കേതിക വിദ്യയുടെ കരുത്ത് ഉപയോഗിച്ച് വിദ്യാഭ്യാസ രംഗത്ത് പുതുമ സൃഷ്ടിക്കുന്നതില്‍ ഈ സംരംഭം മുന്നേറുകയാണ്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!