
ദോഹ: റമദാനിലെ പ്രവര്‍ത്തി സമയം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഞായര്‍ മുതല്‍ വ്യാഴാഴ്ച വരെ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകള്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പ്രവര്‍ത്തിക്കുക. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും അനുബന്ധ വകുപ്പുകളും, നാഷണാലിറ്റി ആന്റ് ട്രാവല്‍ ഡോക്യുമെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ക്രിമിനല്‍ എവിഡന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന് കീഴില്‍ ഡ്രൈവേഴ്‌സ് ലൈസന്‍സിംഗ് സെക്ഷനും ഡ്രൈവിംഗ് സ്‌കൂള്‍സും രാവിലെ 6 മണി മുതല്‍ 11 വരെയാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ മദീന ഖലീഫയിലെ ട്രാഫിക്ക് ആസ്ഥാനവും അല്‍ മാമൂറയിലെ എക്‌സ്റ്റേണല്‍ സര്‍വീസസും രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലര വരെ ലഭ്യമായിരിക്കും.

ഐന്‍ഖാലിദിലെ വാഹന പ്ലേറ്റ് നിര്‍മാണ വിഭാഗം ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ടു മുതല്‍ നാലര വരെയും ശനിയാഴ്ചകളില്‍ രാവിലെ എട്ടു മുതല്‍ 12 വരേയും പ്രവര്‍ത്തിക്കും.
അല്‍ ഇഗ്ദ, അല്‍ വുഖൈര്‍, അല്‍ മസ്‌റൂഅ തുടങ്ങി മറ്റെല്ലാ വാഹന പ്ലേറ്റ് നിര്‍മാണ ശാഖകളും രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പ്രവര്‍ത്തിക്കുക.
സുരക്ഷാ വിഭാഗങ്ങളും ട്രാഫിക്ക് ഇന്‍വെസ്റ്റിഗേഷനും റമദാനിലും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

