

ജിദ്ദ: വിശുദ്ധ ഹജജ് കര്‍മ്മത്തിന് നാട്ടില്‍ നിന്ന് എസ് വൈ എസ്, മര്‍ക്കസ് ഹജ്ജ് സംഘത്തോടൊപ്പം പുറപ്പെട്ട ഹാജിമാര്‍ക്ക് ജിദ്ദ എയര്‍പ്പോര്‍ട്ടില്‍ ഐ സി എഫ് നേതാക്കളും പ്രവര്‍ത്തകരും വരവേല്‍പ്പ് നല്‍കി.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ഹാജിമാരെ നേതാക്കളും പ്രവര്‍ത്തകരും ഹൃദ്യമായി സ്വീകരിച്ചു.

കുറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, മുഹമ്മദലി സഖാഫി വള്ള്യാട്, കെ മൊയ്തു സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇരുനൂറ് ഹാജിമാര്‍ വിശുദ്ധ ഭൂമിയിലെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ രണ്ട് വിമാനങ്ങളിലായി ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തികരിച്ച് പുറത്തിറങ്ങിയ നേതാക്കളടങ്ങിയ സംഘത്തെ സ്വീകരിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി മുജീബ് എ ആര്‍ നഗര്‍, പ്രൊവിന്‍സ് വെല്‍ഫയര്‍ പ്രസിഡണ്ട് അബ്ബാസ് ചെങ്ങാനി, ജിദ്ദ ഐ സി എഫ് പ്രസിഡണ്ട് ഹസന്‍ സഖാഫി കണ്ണൂര്‍, ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍ തങ്ങള്‍,
മുഹ്യിദ്ദിന്‍ കുട്ടി സഖാഫി, അബൂബക്കര്‍ സിദ്ദീഖ് ഐക്കരപ്പടി, മുഹ്‌യിദ്ദിന്‍ അഹ്‌സനി തുടങ്ങിയവരും ഐ സി എഫ്, ആര്‍ എസ് സി വളണ്ടിയര്‍മാരും പങ്കെടുത്തു.

