
ദോഹ: പാരിസ് യുണൈറ്റഡ് ഗ്രൂപ്പ് ഹോള്‍ഡിങ്ങിന് കീഴില്‍ അബു നക്‌ലയില്‍ പാരിസ് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്തു. സി ഒ ഒ അഫ്‌സല്‍, സി എഫ് ഒ ഷംസുദ്ദീന്‍, എച്ച് ആര്‍ മാനേജര്‍ നിശാന്ത്, മാനേജര്‍ ജാഫര്‍, ബയിംഗ് ഹെഡ് അര്‍ഷാദ്, റീട്ടയില്‍ ഹെഡ് ഹാഷിം, മാനേജര്‍ അന്‍സില്‍, ഇന്‍ ചാര്‍ജ് അഷിഖ് എന്നിവര്‍ സ്റ്റോര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഉയര്‍ന്ന ഗുണനിലവാരവും താങ്ങാവുന്ന വിലയുമായി മികച്ച ഷോപ്പിംഗ്് അനുഭവമാണ് അബു നക്ല പാരിസ് എക്‌സ്പ്രസ് വാഗ്ദാനം ചെയ്യുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്‌കാരിക- ഗാന- നൃത്ത പരിപാടികള്‍ അരങ്ങേറി.

സമീപ ദിവസങ്ങളില്‍ വന്‍ ഓഫറുകളും പ്രമോഷനുകളും പ്രഖ്യാപിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
