ദുരിതമനുഭവിക്കുന്നവരെ കൂടെ നിര്‍ത്തുന്നതിലൂടെ യഥാര്‍ഥ സംതൃപ്തി അനുഭവിച്ചറിയാനാവുമെന്ന് ഡോ. ഇദിരീസ്

Web Desk
1 Min Read

ദോഹ: നിരാലംബരും നിസ്സഹായവസ്ഥയിലുമുള്ള രോഗികളെ കൂടെ നിര്‍ത്തുന്നതിലും അവരുടെ കണ്ണീരിന് അറുതി വരുത്തുകയും ചെയ്യുന്നതിലൂടെയാണ് യഥാര്‍ഥ സംതൃപ്തി അനുഭവിച്ചറിയാന്‍ സാധിക്കുകയെന്ന് തണല്‍ ചെയര്‍മാന്‍ ഡോ. ഇദിരീസ് അഭിപ്രായപ്പെട്ടു. തണല്‍ വില്ല്യാപ്പള്ളി ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ‘ചാറ്റ് വിത്ത് ഡോക്ടര്‍ ഇദിരീസ്’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

രോഗവും കഷ്ടപ്പാടും അവരുടെ വിധിയാണെന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ സമുഹത്തിന് അധികാരമില്ല. രോഗമെത്ര തീവ്രമായതായാലും സമൂഹം കൂടെയുണ്ടങ്കില്‍ അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ കഴിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം നിരവധി ഉദാഹരണങ്ങള്‍ സഹിതം വ്യക്തമാക്കി.

ചെയര്‍മാന്‍ ഫൈസല്‍ അരോമ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുസ്സമദ്, ഡോ. ഫര്‍ഹാന്‍, ഡോ. നവാസ്, ഇ കെ മുഹമ്മദ് ഷരീഫ് സംസാരിച്ചു.

- Advertisement -
Ad image

നാട്ടില്‍ നിന്നും ഖത്തറിലെത്തിയ തണല്‍ വില്ല്യാപ്പള്ളി കേന്ദ്ര കമ്മറ്റി എക്‌സിക്യുട്ടീവ് അംഗവും കെട്ടിട നിര്‍മ്മാണ കമ്മറ്റി ചെയര്‍മാനുമായ പാലോളി ഇസ്മയില്‍ തണല്‍ വില്യാപ്പള്ളിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അബ്ദുല്ല കോറോത്ത്, മിതാഷ് മുഹമ്മദ്, വണ്ണാന്റെവിട കുഞ്ഞബ്ദുല്ല ഹാജി, റിയാസ് മംഗലാട്, ചാലിയോട്ട് ഇല്ല്യാസ്, പി കെ കെ അബ്ദുല്ല, നാസര്‍ മെടിയേരി, അബ്ദുല്‍ ഖയ്യൂം തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ജനറല്‍ കണ്‍വീനര്‍ എം പി ഇല്ല്യാസ് മാസ്റ്റര്‍ സ്വാഗതവും ഷംസീര്‍ വെങ്ങപ്പറ്റ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!