
ദോഹ: ആഘോഷം സിനിമയുടെ ടീസര്‍, ഓഡിയോ ലോഞ്ച് ഖത്തറില്‍ ആഘോഷിച്ചു. മലയാളം സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ടീസറും ഓഡിയോയും ഖത്തറില്‍ ലോഞ്ച് ചെയ്യുന്നത്.

നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ആക്‌സന്റ് എന്റര്‍ടൈന്‍മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ സിനിമയിലെ താരങ്ങളായ നരൈന്‍, കൈലാഷ്, ഷാജു ശ്രീധര്‍, നായിക
റോസ്മിന്‍, പ്രൊഡ്യൂസര്‍ ലിസി ഫെര്‍ണാണ്ടസ്, മ്യൂസിക്ക് ഡയറക്ടര്‍ ഗൗതം വിന്‍സന്റ്, സിങ്ങര്‍ സോണി മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

ആക്‌സന്റ് എന്റര്‍ടൈന്‍മെന്റ് മാനേജിങ് ഡയറക്ടര്‍ രാഹുല്‍ രാജന്‍ ആശംസകള്‍ അറിയിച്ചു. ഖത്തറിലെ വ്യവസായ കലാ സാഹിത്യ സാംസകാരിക പ്രമുഖരും പങ്കെടുത്തു.
