

രാമന്തളി: രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനത്തോടനുബന്ധിച്ച് വര്‍ണ്ണത്തില്‍ ചാലിച്ച ബഹുജന ഘോഷയാത്ര സംഘടിപ്പിച്ചു.
പ്രസിഡണ്ട് സി എം ടി മുഹമദ് കുഞ്ഞി ഹാജി മര്‍ഖല്‍ ഇസ്‌ലാം സെക്കണ്ടറി മദ്രസ അങ്കണത്തില്‍ പതാക ഉയര്‍ത്തി.

ബഹുജന റാലിയില്‍ പ്രവാചക മദ്ഹ് ഗാനങ്ങളും മദ്‌റസ വിദ്യാര്‍ഥികളുടെ സ്‌കൗട്ട്, ദഫ് മുട്ട്, ഫ്‌ളവര്‍ഷോ എന്നിവ അകമ്പടി സേവിച്ചു.

ഖത്തീബ് സൈതലവി കോയ തങ്ങള്‍ ബുഖാരി ബാഖവി, അസിസ്റ്റന്റ് ഖത്തീബ് സി എച്ച് ഇബ്രാഹിം മദനി, സദര്‍ മുഅല്ലിം അബ്ദുല്‍ ഗഫൂര്‍ നദ്‌വി, ഹാഫിദ് അശ്‌റഫ് ഫൈസി, കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ കെ സി അബ്ദുല്ല, ഭാരവാഹികള്‍, അംഗങ്ങള്‍, അധ്യാപകര്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
വൈകിട്ട് വിദ്യാര്‍ഥികളുടെ കലാവിരുന്ന്, ആത്മീയ സദസ്സ് ബുര്‍ദ മജ്‌ലിസ്, ദഫ് മുട്ട്, ഫ്‌ളവര്‍ ഷോ പ്രദര്‍ശനം എന്നിവ അരങ്ങേറി. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് മദ്‌റസ വിദ്യാര്‍ഥികളുടെ കലാവിരുന്ന് തുടരും. ശനിയാഴ്ച രാത്രി ഏഴരയ്ക്ക് പ്രസിഡണ്ട് സി എം ടി മുഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ പൊതുസമ്മേളനം നടക്കും.
ഖത്തീബ് സൈതലവി കോയ തങ്ങള്‍ ബുഖാരി ബാഖവി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ അസിസ്റ്റന്റ് ഖത്തീബ് സി എച്ച് ഇബ്രാഹിം മദനി, 17 ശുഹദ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് പ്രിന്‍സിപ്പാല്‍ ഹാഫിള് അശ്‌റഫ് ഫൈസി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, യത്തീംഖാന പ്രസിഡണ്ട് സി കെ അഹമദ് ഹാജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
സി എം മുഹമ്മദ് കുഞ്ഞി ഹാജി, കെ കെ സി അബ്ദുല്ല എന്നിവര്‍ സമ്മാനവും സര്‍ട്ടിഫിക്കറ്റും ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ ക്യാഷ് അവാര്‍ഡ് വിതരണവും നടത്തും.

