വിരുന്നിന്റെ ടീസര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: അര്‍ജുന്‍ സര്‍ജ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിരുന്നിന്റെ ഫസ്റ്റ്‌ലുക്ക് ടീസര്‍ റിലീസായി. തമിഴ് നടന്‍ കാര്‍ത്തി, പൃഥ്വിരാജ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസര്‍ റിലീസായത്.

city exchange

ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് റീച്ച് മ്യൂസിക്കാണ് നേടിയത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ മ്യൂസിക് കമ്പനി ആദ്യമായാണ് മലയാളത്തില്‍ നിന്നും മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കുന്നത്.

വരാലിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ ആണ് നിര്‍മ്മിക്കുന്നത്. ഇന്‍വസ്റ്റിഗേറ്റീവ് സസ്‌പെന്‍സ് ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്.

ചിത്രത്തില്‍ അര്‍ജുന്‍, നിക്കി ഗല്‍റാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാര്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്, ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സോനാ നായര്‍, മന്‍രാജ്, സുധീര്‍, കൊച്ചുപ്രേമന്‍, പൂജപ്പുര രാധാകൃഷ്ണന്‍, വി. കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിന്‍ സാബ്, പോള്‍ തടിക്കാരന്‍, എല്‍ദോ, അഡ്വ. ശാസ്തമംഗലം അജിത് കുമാര്‍, രാജ്കുമാര്‍, സനല്‍ കുമാര്‍, അനില്‍ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാന്‍സി, ജീജാ സുരേന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

- Advertisement -
Ad image

രവിചന്ദ്രനും പ്രദീപ് നായരും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റര്‍: വി ടി ശ്രീജിത്ത്, സംഗീതം: രതീഷ് വേഗ, സാനന്ദ് ജോര്‍ജ്, പശ്ചാതല സംഗീതം: റോണി റാഫേല്‍, വരികള്‍: റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, പി ആര്‍ ഓ: പി ശിവപ്രസാദ്. ചിത്രം നവംബര്‍ മാസം തിയേറ്ററുകളില്‍ എത്തും.

Share This Article
Leave a Comment
error: Content is protected !!