

ആലുവ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ വെടിവെച്ചു കൊന്നു. എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സന്‍ (48) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് പോള്‍സണെ എയര്‍ഗണ്‍ ഉപയോഗിച്ച് തോമസ് വെടിവെച്ചത്. വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം തോമസ് തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഹൈക്കോടതിയില്‍ സെക്ഷന്‍ ഓഫിസറാണ് തോമസ്.

സഹോദരങ്ങള്‍ തമ്മില്‍ കുടുംബ പ്രശ്‌നമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ തോമസിന്റെ ബൈകക്ക് പോള്‍സണ്‍ തകര്‍ത്തിരുന്നു. ഇതേതുടര്‍ന്ന് തോമസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീടിനു മുന്നില്‍ ബൈക്ക് നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയത്.
