കന്‍സുല്‍ ഉലമ ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

Web Desk
1 Min Read

മലപ്പട്ടം: മത- ഭൗതിക- ജീവകാരുണ്യ പ്രവര്‍ത്തനമടക്കം സാമൂഹികവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവെച്ചു മലപ്പട്ടം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം പണി പൂര്‍ത്തീകരിച്ച കന്‍സുല്‍ ഉലമ ഇസ്‌ലാമിക് സെന്റര്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി
ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു.
അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം അധ്യക്ഷത വഹിച്ചു.

city exchange

എ പി അബ്ദുല്‍ ഹക്കീം സഅദി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, സഹദ് തങ്ങള്‍ ഇരിക്കൂര്‍, എം ടി പി ഷാഹുല്‍ ഹമീദ്, ഹംസ സഖാഫി കൊയ്യം, അനസ് അമാനി ഏഴാംമൈല്‍, കമാല്‍ ഫൈസി വളക്കൈ, എം വി അബ്ദുല്‍ അസീസ് ഹാജി, അബ്ദുല്‍ ഖാദര്‍ സഖാഫി, എം ജാഫര്‍, ഷറഫുദ്ദീന്‍ ബാഖവി, നസീര്‍ അഹമ്മദ് മദനി, കെ പി എ റഹീം മുസ്ലിയാര്‍ ഇരിക്കൂര്‍, ഫക്രുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

സാംസ്‌കാരിക സംഗമം ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. മലപ്പട്ടം മഹല്ല് പ്രസിഡണ്ട് ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ അബ്ദുല്‍ റഷീദ് മാസ്റ്റര്‍ നരിക്കോട് മുഖ്യപ്രഭാഷണം നടത്തി.
മലപ്പട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ചന്ദ്രന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി പുഷ്പരാജന്‍, എ കുഞ്ഞിക്കണ്ണന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബേബി മാത്യു, മലപ്പട്ടം പ്രഭാകരന്‍, എം പി രാധാകൃഷ്ണന്‍, ടി പി മുഹമ്മദ്, കെ കെ ഭാസ്‌കരന്‍, കെ ഇസ്മായില്‍ മാസ്റ്റര്‍, സഹദ് ഇര്‍ഫാനി, എം വി ഇബ്രാഹിംകുട്ടി, ഹാരിസ് മൗലവി, അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!