

അബുദാബി: കോവിഡ് പ്രതിരോധ വാക്‌സിനെടുത്തിട്ടില്ലാത്ത എമിറാത്തി പൗരന്മാര്‍ക്ക് ജനുവരി പത്തു മുതല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കോവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ആഗോളതലത്തില്‍ പകര്‍ച്ചവ്യാധി വര്‍ധിക്കുന്ന സാഹചര്യവും നിലവിലുള്ള വ്യാപന വര്‍ധനവും പരിഗണിച്ച് പൗരന്മാരുടെ ആരോഗ്യവും സുരക്ഷിതത്വവും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യാത്രയ്ക്കുള്ള ദേശീയ മാനദണ്ഡപ്രകാരം വാക്‌സിനേറ്റ് ചെയ്തവര്‍ ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. വാക്‌സിനെടുക്കുന്നതില്‍ നിന്നും ആരോഗ്യപരമായി ഒഴിവാക്കപ്പെട്ടവര്‍, മനുഷ്യത്വപരമായ ഏതാനും കേസുകള്‍, ചികിത്സാര്‍ഥം അന്താരാഷ്ട്ര യാത്രയ്ക്ക് പുറപ്പെടേണ്ടി വരുന്നവര്‍ എന്നിവരെ ഈ നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
