
ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും സിഖിസ്താനില് നിന്നും പാകിസ്താനില്‍ നിന്നുമുള്ള രാഷ്ട്രീയക്കാരാണ് പ്രശ്നമുണ്ടാക്കുന്നതെന്നും ബി ജെ പി എം പി അക്ഷയ്വര്‍ ലാല്‍.


സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാവ് രാകേഷ് ടികായത്ത് കര്‍ഷക സമരങ്ങളുടെ മറവില്‍ വിദേശ ഫണ്ടുകള്‍ വാങ്ങിക്കൂട്ടുന്ന തീവെട്ടിക്കൊള്ളക്കാരനാണെന്ന് പറഞ്ഞ അക്ഷയ്വര്‍ ലാല്‍ കാനഡ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് തീവ്രവാദത്തിന് പണം എത്തുന്നതെന്നും ആരോപിച്ചു.

യഥാര്‍ഥ കര്‍ഷകരല്ല ഇപ്പോള്‍ സമരം ചെയ്യുന്നതെന്നും അങ്ങനെയായിരുന്നെങ്കില്‍ ഇന്ത്യ പട്ടിണിയിലാവുമായിരുന്നെന്നും കൂട്ടിച്ചേര്‍ത്ത അക്ഷയ്വര്‍ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും വിപണിയില്‍ എത്തുമായിരുന്നില്ലെന്നും പറഞ്ഞു.

