

റിയാദ്: കോവിഡ് പ്രതിരോധവും മുന്‍കരുതലുകളും പ്രോട്ടോകോളം ആവര്‍ത്തിച്ച് ലംഘിച്ചാല്‍ കനത്ത പിഴ ചുമത്താനൊരുങ്ങി സൗദി അറേബ്യ. ആവര്‍ത്തിച്ചുള്ള പ്രതിരോധ ലംഘനങ്ങളുണ്ടായാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴത്തുക ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.

മാസ്‌ക് ധരിക്കാതെ ആദ്യ തവണ പിടിയിലാകുന്നവര്‍ക്ക് ആയിരം റിയാലാണ് പിഴ. കോവിഡ് പ്രതിരോധവും മുന്‍കരുതലുകളും ലംഘിക്കുന്നത് ആവര്‍ത്തിച്ചാല്‍ ഒന്നാം ഘട്ടത്തില്‍ പിഴ ഇരട്ടിയാകും. ആവര്‍ത്തനം തുടരുമ്പോഴാണ് ഒരു ലക്ഷം റിയാലിലേക്കെത്തുക. മാസ്‌ക് ധരിക്കാതിരിക്കുന്നത് കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ലംഘനമാണെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വ്യക്തികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ പിഴ ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രാലയം അറിയിച്ചു.
