

കുവൈത്ത് സിറ്റി: കുവൈത്തിന്റെ 17-ാമത് അമീറായി ദേശീയ അസംബ്ലി സെഷനില്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സത്യപ്രതിജ്ഞ ചെയ്തു.

‘ഭരണഘടനയെയും ഭരണകൂടത്തിന്റെ നിയമങ്ങളെയും ബഹുമാനിക്കുന്നതിനും ജനങ്ങളുടെ സ്വാതന്ത്ര്യങ്ങളും താത്പര്യങ്ങളും സ്വത്തുക്കളും സംരക്ഷിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കാനും സര്‍വശക്തനായ അല്ലാഹുവിനെക്കൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു’ എന്നാണ് അമീര്‍ സത്യപ്രതിജ്ഞ ചെയ്തത്.

ഡിസംബര്‍ 16ന് അന്തരിച്ച അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ വിയോഗം കുവൈത്ത് അമീരി ദിവാന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുവൈത്തിന്റെ പതിനേഴാമത്തെ അമീറായി ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ മന്ത്രിസഭ തെരഞ്ഞെടുക്കുകയായിരുന്നു.
