ഓസ്ട്രേലിയ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് പുരസ്‌ക്കാരങ്ങള്‍ നേടി ജനനം 1947 പ്രണയം തുടരുന്നു

Web Desk
1 Min Read

കൊച്ചി: ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓസ്ട്രേലിയയില്‍ രണ്ടു പുരസ്‌കാരങ്ങളുടെ തിളക്കവുമായി മലയാള ചലച്ചിത്രം ജനനം 1947 പ്രണയം തുടരുന്നു. ഓസ്ട്രേലിയ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പത്മശ്രീ ലീലാ സാംസണ്‍ കരസ്ഥമാക്കി. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ചിത്രം സംവിധാനം ചെയ്ത അഭിജിത് അശോകനാണ്. ഐ എഫ് എഫ് കെ ഫിലിം മാര്‍ക്കറ്റിലും ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്.

city exchange

ക്രയോണ്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ അഭിജിത് അശോകന്‍ നിര്‍മിച്ച് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ‘ജനനം 1947 പ്രണയം തുടരുന്നു’. അനു സിതാര, ദീപക് പറമ്പോള്‍, ഇര്‍ഷാദ് അലി, നന്ദന്‍ ഉണ്ണി, നോബി മാര്‍ക്കോസ്, പോളി വത്സന്‍, അംബി നീനാശം, കൃഷ്ണ പ്രഭ, സജാദ് ബറൈറ് തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഒപ്പം നാല്‍പ്പതോളം 60 വയസിനു മുകളില്‍ പ്രായമുള്ള പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ഡിസി സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, മെറ്റാ ഫിലിം ഫെസ്റ്റ്, ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓസ്‌ട്രേലിയ, ജാഗ്രന്‍ ഫിലിം ഫെസ്റ്റിവല്‍ 2023, മൈസൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഉത്സവം, ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍- ഇന്ത്യന്‍ പനോരമ, ന്യൂജേഴ്സി ഇന്ത്യന്‍ ആന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഏഴാമത് അന്താരാഷ്ട്ര ഫോക്ലോര്‍ ഫിലിം ഫെസ്റ്റിവല്‍ 2024 ഇന്ത്യ, കേരളം ജനുവരി 2024 തുടങ്ങി നിരവധി ഫെസ്റ്റിവലുകളില്‍ ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രം ഇതിനോടകം പ്രദര്‍ശിപ്പിക്കപ്പെട്ടു.

ജനനം 1947 പ്രണയം തുടരുന്നു ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സന്തോഷ് അണിമയാണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍: കിരണ്‍ ദാസ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!