
തിരുവനന്തപുരം: 2025-ലെ വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ സാഹിത്യഅവാര്‍ഡ് ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന്‍ എന്ന കൃതിക്ക്. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി.

ജൂറി അംഗങ്ങളായ ടി ഡി രാമകൃഷ്ണന്‍, ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവരാണ് നോവല്‍ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്‍പ്പവും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം.

വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് നടക്കും.
