
രാമന്തളി: ടെന്‍ഡര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ വടക്കുമ്പാട് ഹാജി റോഡ് റീടാറിങ് പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണമെന്ന് രാമന്തളി ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിട്ടും അകാരണമായി റീടാറിങ് പ്രവര്‍ത്തി നീട്ടിക്കൊണ്ടുപോയി പ്രദേശവാസികളെ അധികൃതര്‍ ദുരിതത്തിലാക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.

ഉസ്മാന്‍ കരപ്പാത് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മദനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി കെ ഷബീര്‍, പി എം ഷുഹൈബ, ഹമീദ് മാസ്റ്റര്‍, പി പി സുലൈമാന്‍ ഹാജി, ഇബ്രാഹിം കുടുക്കില്‍, യു അബ്ദുല്‍ റഹിമാന്‍, ഒ യം സലാം തുടങ്ങിയവര്‍ സംസാരിച്ചു.

ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ചിറയിന്‍ അഷ്‌റഫ് (പ്രസിഡന്റ്), ഇ അബൂബക്കര്‍, പി ടി വി അബ്ദുള്ള (വൈ. പ്രസിഡണ്ട്മാര്‍), മുഹമ്മദലി മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി), കെ കെ സി അബ്ദുല്ല, പി വി അബ്ദുല്‍ റഷീദ് (സെക്രട്ടറിമാര്‍), പൊന്നീച്ചി അബ്ദുറഹ്മാന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

