മഹമൂദ് മാട്ടൂലിന്റെ ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം ഇന്ന് കണ്ണൂരില്‍

Web Desk
1 Min Read

കണ്ണൂര്‍: എഴുത്തുകാരനും കോളമിസ്റ്റുമായ മഹമൂദ് മാട്ടൂലിന്റെ ഇന്‍ക്‌വെല്‍സ് വിസ്‌പെര്‍ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം ഫിബ്രവരി എട്ടിന് കണ്ണൂരില്‍ നടക്കും.

city exchange

പ്രശസ്ത എഴുത്തുകാരനും ചിന്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. റാം പുനിയാനി കണ്ണൂരില്‍ നടക്കുന്ന ഇ അഹമ്മദ് അന്താരാഷ്ട്ര സെമിനാറിന്റെ ആദ്യ ദിവസമായ ഫെബ്രുവരി എട്ടിന് പുസ്തക പ്രകാശനം ചെയ്യും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉ്ള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഖത്തര്‍ പ്രവാസിയും സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകനുമായ മഹമൂദ് മാട്ടൂലിന്റെ 19-ാമത് പുസ്തകമാണ് ഇന്‍ക്‌വെല്‍സ് വിസ്പര്‍. എഴുത്തിന്റെ മേഖലയിലെ വിവിധ വിഷയങ്ങള്‍ വിശദമാക്കുന്ന ഈ പുസ്തകം എഴുത്തിന്റെ ലോകത്തിലേക്ക് പ്രവേശിക്കുന്ന സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് പുറമേ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്ന എഴുത്തുകാര്‍ക്കും പ്രസാധക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വഴികാട്ടിയാണ്.

Share This Article
Leave a Comment
error: Content is protected !!