ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത ബജറ്റ്: കെ എ എം എ

Web Desk
0 Min Read

തിരുവനന്തപുരം: ജീവനക്കാരുടെയും അധ്യാപകരുടെയും ആവശ്യങ്ങള്‍ അംഗീകരിക്കാത്ത നിരാശാജനകമായ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ എ എം എ) സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ അഭിപ്രായപ്പെട്ടു.

city exchange

2024 ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കേണ്ട വേതന പരിഷ്‌ക്കരണത്തെ കുറിച്ച് ബജറ്റില്‍ മൗനം അവലംബിക്കുകയാണ്. ബജറ്റിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വേതന പരിഷ്‌ക്കരണമെന്നതില്‍ മാറ്റമുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പോലും മുഖവിലയ്ക്കെടുക്കുവാന്‍ ബജറ്റ് തയ്യാറായിട്ടില്ല എന്നത് ഖേദകരമാണ്.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം ആവര്‍ത്തിക്കുകയല്ലാതെ ക്രിയാത്മകമായ ഒരു നിര്‍ദ്ദേശവും ബഡ്ജറ്റ് മുന്നോട്ടു വയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!