കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ നടത്തി

Web Desk
1 Min Read

ആലുവ: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ആലുവ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി. ആലുവ നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു.

city exchange

സംസ്ഥാന സെക്രട്ടറി എന്‍ ആര്‍ ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി എ മുജീബ്, യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ, തോപ്പില്‍ അബു, ബാബു കൊല്ലംപറമ്പില്‍, പി വി എല്‍ദോസ്, എം എ എം മുനീര്‍, മുഹമ്മദ് ഷെഫീക്ക്, പി എച്ച് അസ്‌ലം, ലിസി അബ്രഹാം, ലിസി സെബാസ്റ്റ്യന്‍, ബേബി വാത്തിയത്ത്, ലൈസ സെബാസ്റ്റ്യന്‍, ലിസ ജോണ്‍സണ്‍, എം ഒ ജെറാള്‍ഡ്, ജെറോം സെബാസ്റ്റ്യന്‍, രാജു ഭാസ്‌കര്‍, സിറാജ് ചേനക്കര, എം എ കെ നജീബ്, ഷിജോ തച്ചപ്പിളളി, അച്ചാമ്മ സ്റ്റീഫന്‍, ലില്ലി ജോയി, അബു സിക്‌സര്‍, സിന്ധു കുര്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കര്‍ഷക തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന ആനുകൂല്യങ്ങളും സഹായവും കിട്ടുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക തൊഴിലാളി വിരുദ്ധ മനോഭാവം മാറ്റണമെന്നും കര്‍ഷക തൊഴിലാളികളെയും കുടുംബങ്ങളും ചേര്‍ത്തു പിടിച്ചുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷക തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!