ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് ഗതാഗത പിഴ തവണകളായി അടയ്ക്കാം

Web Desk
0 Min Read

അബുദാബി:ഗതാഗത പിഴ തവണകളായി അടയ്ക്കാനുള്ള സൗകര്യം പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അബുദാബി പൊലീസ്.ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് , മഷ്രിഖ് ഇസ്ലാമിക് ബാങ്ക് , അബുദാബി ഇസ്ലാമിക് ബാങ്ക് , എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കാണ് ഈ സൗകര്യം.പിഴ ക്രെഡിറ്റ് കാര്‍ഡ് വഴി അടച്ച് രണ്ടാഴ്ചയ്ക്കകം ബാങ്കുമായി ബന്ധപ്പെട്ടു പലിശ രഹിത തവണകളായി മാറ്റാന്‍ അപേക്ഷിക്കണം . അബുദാബി പൊലീസ് സര്‍വീസ് സെന്ററുകള്‍ വഴിയും ഡിജിറ്റല്‍ ചാനലുകള്‍ വഴിയും സേവനം പ്രയോജനപ്പെടുത്താം .

city exchange
Share This Article
Leave a Comment
error: Content is protected !!