

മട്ടന്നൂര്‍: ഖത്തര്‍ മട്ടന്നൂര്‍ ഏരിയ റിലീഫ് കമ്മിറ്റി മാര്‍ക്ക് ഖത്തര്‍ സ്‌നേഹ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. മട്ടന്നൂര്‍ ഏരിയയിലെ മുപ്പതോളം മഹല്ലുകള്‍ കേന്ദ്രീകരിച്ചു റിലീഫ് പ്രവര്‍ത്തനം നടത്തുന്ന ഖത്തറിലെ പ്രവാസി സംഘടനയായ മാര്‍ക്ക് ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗമവും കഴിഞ്ഞ കൊറോണ കാലഘട്ടത്തില്‍ പ്രവാസികള്‍ക്ക് സഹായമായി പ്രവര്‍ത്തനം നടത്തിയവരും നാട്ടില്‍ കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തോളമായി വ്യത്യസ്തമായ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരുമായ മാര്‍ക്ക് ഖത്തറിന്റെ അംഗങ്ങളെ ആദരിച്ചു.
മട്ടന്നൂര്‍ ഏരിയ റിലീഫ് കമ്മിറ്റി ചെയര്‍മാനും പണ്ഡിതനും വാഗ്മിയുമായ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയ ഹാഷിം നീര്‍വ്വേലി, സജീര്‍ നടുവനാട്, റയീസ് പാലോട്ടുപള്ളി, നാസര്‍ പഴശ്ശി, ഷമീര്‍ ഉത്തിയൂര്‍ തുടങ്ങിയവര്‍ക്കുള്ള ഉപഹാരങ്ങള്‍ മുസ്തഫ ഹുദവി ആക്കോട്, റയീസ് ഫൈസി, അബ്ദുല്‍ ഗഫൂര്‍ റോട്ടാന, മഹ്‌റൂഫ് പാലോട്ട്പള്ളി തുടങ്ങിയവര്‍ നിര്‍വ്വഹിച്ചു.

നാട്ടില്‍ മാര്‍ക്ക് ഖത്തറിന്റെ വ്യത്യസ്തമായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സഹായമായി പ്രവര്‍ത്തിച്ച അബ്ദുല്‍ ജലീല്‍ പി കെ, ആരിഫ് പി എം, ദാവൂദ് പാലോട്ടുപള്ളി, ഷമീര്‍ ചൂരിയോട്ട്, റസാക്ക് വി എം, ഇബ്രാഹിം കുട്ടി ഇ പി, റഹ്മത്തുല്ല മട്ടന്നൂര്‍, സാദിഖ് മഠത്തില്‍, ബഷീര്‍ പി പി, ഫിറോസ് കെ, ഷറഫുദ്ദീന്‍ പി എ, മുനില്‍ എന്‍, ജംഷീര്‍ സി എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ മുസ്തഫ ഹുദവി ആക്കോട്, അബ്ദുല്‍ ഗഫൂര്‍ റോട്ടാന, റയിസ് ഫൈസി, സുബൈര്‍ സി കെ, ഫയാസ് പാലോട്ടു പള്ളി, ഷാഫി പി സി പാലം, മുഹ്‌സിന്‍ തളിക്കുളം, ആരിഫ് വി എം തുടങ്ങിയവര്‍ നിര്‍വ്വഹിച്ചു. മുത്തലിബ് മട്ടന്നൂര്‍ സ്വാഗതം പറഞ്ഞു. ഹാഷിം നീര്‍വ്വേലി, ദാവൂദ് പാലോട്ടു പള്ളി, ഷാഫി പി സി പാലം, മുഹ്‌സിന്‍ തളിക്കുളം, മുനീര്‍ പാലോട്ടുള്ളി, സജീര്‍ നടുവനാട് എന്നിവര്‍ പ്രസംഗിച്ചു.

