

പാലക്കാട്: കൊല്ലങ്കോട് കേരള വനിത കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു.

സൊസൈറ്റി പ്രസിഡന്റ് നസീമ എസ് അധ്യാപിക അമ്പിളിയ്ക്ക് വൃക്ഷത്തൈ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. സൊസൈറ്റി വളപ്പില്‍ വൃക്ഷത്തൈ നട്ടു. സൊസൈറ്റി സെക്രട്ടറി മായ, ജീവനക്കാരായ അജിത, അനിത തുടങ്ങിയവര്‍ സംബന്ധിച്ചു.
