

കലൂര്‍: കലൂര്‍ സ്റ്റാന്റിലും പരിസരത്തും കൂലിപ്പണിക്കാര്‍ക്കും മറ്റും ചെറുകുപ്പികളിലാക്കി മദ്യക്കച്ചവടം നടത്തിവന്നിരുന്ന തമിഴ്‌നാട് സ്വദേശി എറണാകുളം റേഞ്ച് എക്‌സൈസിന്റെ പിടിയില്‍. കലൂര്‍ മണപ്പാട്ടി പറമ്പില്‍ താമസിക്കുന്ന കോളാഞ്ചി മുത്തു (പാല്‍പാണ്ടി- 52) എന്ന തമിഴ്‌നാട് സ്വദേശിയാണ് എറണാകുളം റേഞ്ച് എക്‌സൈസ് പിടിയിലായത്.

വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നായി നാല് ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. രാവിലെ കൂലിപ്പണിക്ക് പോകുന്നവരെ ലക്ഷ്യം വച്ച് ‘സര്‍ബത്ത് ഷേക്ക്’ എന്ന പേരിലാണ് ഇയാള്‍ മദ്യം കച്ചവടം നടത്തി വന്നിരുന്നത്. കലൂര്‍ ജംഗ്ഷന്‍ പരിസരത്തില്‍ ആളുകള്‍ വ്യാപകമായി മദ്യം കലര്‍ത്തിയ പാനിയം കുടിക്കുന്നണ്ടെന്ന വിവരം എറണാകുളം റേഞ്ച് എക്‌സൈസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കലൂര്‍ ജംഗ്ഷന്‍ പരിസരത്തില്‍ നീരീക്ഷണം നടത്തിവന്ന ഷാഡോ സംഘം കോളാഞ്ചി മുത്തുവാണ് മദ്യം കച്ചവടം നടത്തുന്നതെന്ന് മനസ്സിലാക്കിയിരുന്നു. എക്‌സൈസ് സംഘം പിന്‍തുടരുന്നത് കണ്ട് പന്തികേട് മനസ്സിലാക്കിയ ഇയാള്‍ മദ്യം അടങ്ങിയ സഞ്ചി വലിച്ചെറിഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എക്‌സൈസ് സംഘം ഇയാളെ പിന്‍തുടര്‍ന്നാണ് പിടികൂടിയത്.

അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ വി ബേബി, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസര്‍ അജിത് കുമാര്‍ എന്‍ ജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍ ഡി ടോമി, സിറ്റി റേഞ്ചിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ദിനോബ് എസ്, അഭിലാഷ് ടി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

