
പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ് ഏകദിന പഠന ക്യാമ്പ് 30ന് ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ പയ്യന്നൂര്‍ ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ നടക്കും. കക്കുളത്ത് അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രവാസി ലീഗ് പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ ടി സഹദുല്ല, എസ് എ ശുക്കൂര്‍ ഹാജി, കെ കെ അശ്‌റഫ് നജീബ്, മുട്ടം ബി അബ്ദുല്ല ഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും .

നോര്‍ക്ക റൂട്ട്‌സ് സെക്ഷന്‍ ഓഫീസര്‍ എം പ്രശാന്ത് കോഴിക്കോട്, അബൂട്ടി മാസ്റ്റര്‍ ശിവപുരം എന്നിവര്‍ ക്ലാസെടുക്കും. ചടങ്ങില്‍ പഴയ കാല പ്രവാസികളെയും പ്രവാസികളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിക്കും.
