ഡോ. അംബേദ്ക്കര്‍ നാഷണല്‍ അവാര്‍ഡ് ജിംസിത്ത് അമ്പലപ്പാടിന്

Web Desk
1 Min Read

കോഴിക്കോട്: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്ക്കര്‍ നാഷണല്‍ അവാര്‍ഡിന് യുവ സംവിധായകനും ഫോക്ക്‌ലോര്‍ ഗവേഷകനുമായ ജിംസിത്ത് അമ്പലപ്പാട് അര്‍ഹനായി. വയനാടന്‍ ആദിവാസി വിഭാഗമായ പണിയ സമുദായത്തിന്റെ ജീവിത പശ്ചാത്തലവും അവരുടെ കലാരൂപമായ വട്ടക്കളിയും പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ഡോക്യുമെന്റിയാണ് അവര്‍ഡിനായി പരിഗണിച്ചത്.

city exchange

ദലിത് സാഹിത്യ അക്കാദമി കല, സാഹിത്യം, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളിലെ പ്രതിഭകള്‍ക്കാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡിസംബര്‍ എട്ടിന് ന്യൂഡല്‍ഹി പഞ്ചശീല്‍ ആശ്രമത്തിലെ അംബേദ്കര്‍ മണ്ഡപത്തില്‍ നടക്കുന്ന ദലിത് സാഹിത്യ അക്കാദമിയുടെ നാല്‍പ്പതാമത് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുടെയും കലാ- സംസ്‌ക്കാരികരംഗത്തെ പ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍ യുവ സംവിധായാകനുള്ള പുരസ്‌ക്കാരം ജിംസിത്ത് അമ്പലപ്പാട് ഏറ്റുവാങ്ങും.

കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം, കേരള മാപ്പിളകലാ അക്കാദമി അവാര്‍ഡ് (2022), മണിമുഴക്കം കലാഭവന്‍ മണി പുരസ്‌കാരം (2023) തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ ജിംസിത്തിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ചേളന്നൂര്‍ അമ്പലപ്പാട് സ്വദേശി വിശ്വനാഥന്‍ നായരുടെയും പ്രേമവല്ലിയുടെയും മകനാണ്.

Share This Article
Leave a Comment
error: Content is protected !!