Entertainment
ദി പെറ്റ് ഡിക്ടറ്റീവ് പൂര്‍ത്തിയായി

കൊച്ചി: ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ദി പെറ്റ് ഡിക്ടറ്റീവ് ചിത്രീകരണം പൂര്‍ത്തിയായി.


നടന്‍ ഷറഫുദ്ദീന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണ് ദി പെറ്റ് ഡിക്ടറ്റീവ്. പ്രനീഷ് വിജയന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണമെഴുതുന്ന ദി പെറ്റ് ഡിറ്റക്ടീവിന്റെ ഛായാഗ്രഹണംആനന്ദ് സി ചന്ദ്രന്‍ നിര്‍വഹിക്കുന്നു.

എഡിറ്റിംഗ്- അഭിനവ് സുന്ദര്‍ നായ്ക്, സംഗീതം- രാജേഷ് മുരുഗേശന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ദിനോ ശങ്കര്‍, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ജയ് വിഷ്ണു, കോസ്റ്റ്യുംസ്- ഗായത്രി കിഷോര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, ആക്ഷന്‍- മഹേഷ് മാത്യു, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍- പ്രശാന്ത് കെ നായര്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രണവ് മോഹന്‍, പി ആര്‍ ആന്റ് മാര്‍ക്കറ്റിങ്- വൈശാഖ് സി വടക്കേവീടന്‍, ജിനു അനില്‍കുമാര്‍, പി ആര്‍ ഒ- എ എസ് ദിനേശ്.


