മെട്രോയെ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കാന്‍ ചര്‍ച്ച നടത്തുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

Web Desk
1 Min Read

ആലുവ: പലയിടങ്ങളിലും എയര്‍പോര്‍ട്ടുകളുമായി ബന്ധിപ്പിച്ച് മെട്രോ സര്‍വ്വീസ് നടത്തുന്നതുപോലെ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി കൊച്ചി മെട്രോ ബന്ധിപ്പിച്ചാല്‍ വിമാനത്താവളത്തില്‍ വരുന്ന യാത്രക്കാര്‍ക്ക് ഉപകാരപ്രദമായിരിക്കുമെന്നു അന്‍വര്‍ സാദത്ത് എം എല്‍ എ നിയമസഭയില്‍ ചോദ്യോത്തര വേളിയല്‍ ആവശ്യപ്പെട്ടു. മാത്രമല്ല മെട്രോക്ക് കൂടുതല്‍ വരുമാനമുണ്ടാക്കി ലാഭകരമാക്കാമെന്നും നാഷണല്‍ ഹൈവേയിലെ തിരക്ക് കുറക്കാന്‍ സാധിക്കുമെന്നും എം എല്‍ എ പറഞ്ഞു.

city exchange

അതിനാല്‍ മെട്രോ സര്‍വ്വീസ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കണമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ നിയസസഭയില്‍ ആവശ്യപ്പെട്ടതിന് മുഖ്യമന്ത്രി മറുപടി നല്‍കി. എയര്‍പോര്‍ട്ടുമായി മെട്രോയെ ബന്ധിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് സൗകര്യ പ്രദമായിരിക്കുമെന്നും അതിന് സര്‍ക്കാര്‍ തടസ്സമല്ല എന്നും അത് എങ്ങനെ നടപ്പാക്കാമെന്ന് കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ മറുപടി നല്‍കി.

Share This Article
Leave a Comment
error: Content is protected !!